റമസാന്‍ വ്രതം തുടങ്ങി
കോഴിക്കോട്: പുണ്യമാസമായ റമസാന്‍ പിറവിയോടെ ഇനി ഒരു മാസക്കാലം ഇസ്ലാം മതവിശ്വാസികള്‍ക്ക് ഉപവാസക്കാലം. ഇന്ത്യയിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും ഒക്ടോബര്‍ 27 തിങ്കളാഴ്ച തന്നെയാണ് വ്രതം തുടങ്ങുന്നത്.
റമസാന്‍ വ്രതം തിങ്കളാഴ്ച തുടങ്ങുമെന്ന് ഖാസിമാരും ഹിലാല്‍കമ്മിറ്റിയും കഴിഞ്ഞ ദിവസം രാത്രി തന്നെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ അരക്കോടിയിലേറെ മുസ്ലിങ്ങളും ഇതോടെ തിങ്കളാഴ്ച വ്രതാനുഷ്ഠാനങ്ങള്‍ ആരംഭിച്ചു. വിശപ്പെന്നപോലെ സങ്കടങ്ങളും കഷ്ടപ്പാടുകളും പങ്കുവയ്ക്കുക, സഹോദരസ്നേഹം പരമാവധി പ്രകടിപ്പിയ്ക്കുന്ന എന്നതാണ് ഈ മാസത്തില്‍ ഇസ്ലാംമതവിശ്വാസികള്‍ ചെയ്യുക.
മാനവരാശിയ്ക്ക് മാര്‍ഗ്ഗദര്‍ശകമായി ഖുറാന്‍ അവതരിച്ചത് ഈ മാസങ്ങളിലാണ്. സൗദി അറേബ്യയിലെ ഹിറാഗുഹയില്‍ ധ്യാനനിരതനായ മുഹമ്മദ് നബിയ്ക്ക് അല്ലാഹു നല്കിയ സൂക്തങ്ങളാണ് ഖുറാന്‍.
പള്ളികളിലും വീടുകളിലും ഖുറാന്‍ പാരായണം തുടങ്ങി. പള്ളികളില്‍ ഇനി അഞ്ചുനേരം നമസ്കാരച്ചടങ്ങുകള്‍ നടക്കും. രാത്രി ഏറെ നീണ്ടുനില്ക്കുന്ന തറാവീഹ് നമസ്കാരത്തിന് എല്ലാ മസ്ജിദുകളിലും സൗകര്യങ്ങളായി. വിശുദ്ധമാസത്തില്‍ ദാനധര്‍മ്മാദികള്‍ നടത്താന്‍ സക്കാത്ത് കമ്മറ്റികളും റിലീഫ് കമ്മിറ്റികളും സജീവമായി.












Click it and Unblock the Notifications