പ്രതികരിച്ചത് സോണിയയെ ധിക്കരിച്ചപ്പോള്‍
കൊച്ചി: ഹൈക്കമാന്റിനെയും സോണിയാഗാന്ധിയെയും ധിക്കരിച്ചുകൊണ്ട് സംസാരിച്ചതിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്ന് വനംമന്ത്രി കെ. സുധാകരന്‍ പറഞ്ഞു.
അത് അച്ചടക്കലംഘനമാവുമോ എന്ന് തനിക്കറിയില്ല. ഇപ്പോഴത്തെ നടപടിയെന്തെന്നും വ്യക്തമല്ല. ഹൈക്കമാന്റിന്റെ തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കും. അനുസരണയും വിധേയത്വവുമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ് താന്‍. ഹൈക്കമാന്റിനെതിരായ യാതൊരു നീക്കവും തന്റെ ഭാഗത്തു നിന്നുണ്ടാവില്ല.
എല്ലാ അതിര്‍വരമ്പുകളെയും ലംഘിച്ചുകഴിഞ്ഞ ഐ ഗ്രൂപ്പിന് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണ്. ഏതായാലും എറണാകുളത്തെ നിലപാട് അവര്‍ തിരുവല്ലയില്‍ ആവര്‍ത്തിക്കില്ലെന്നാണ് കരുതുന്നത്.
ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഉചിതമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications