അച്ചടക്ക നടപടി പരിഹാരമല്ലെന്ന് ഐ ഗ്രൂപ്പ്
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീരണമെങ്കില്‍ എ. കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്നും അച്ചടക്ക നടപടി കൊണ്ട് പ്രശ്നം തീരുമെന്ന് കരുതേണ്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
ഐ ഗ്രൂപ്പിലെ പ്രമുഖരുടെ പ്രവൃത്തികളില്‍ മാറ്റം വരണമെങ്കില്‍ ഏതെങ്കിലും നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിട്ട് കാര്യമില്ല. കരുണാകരന് പറയുന്നത് അനുസരിച്ചാണ് ഐ ഗ്രൂപ്പിന്റെ 23 എംഎല്‍എമാരും ഏഴ് ഡിസിസി പ്രസിഡന്റുമാരും കെപിസിസി ഭാരവാഹികളും പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവൃത്തികളില്‍ മാറ്റം വരണമെങ്കില്‍ കെ. കരുണാകരനെതിരെ തന്നെ നടപടി സ്വീകരിക്കണം.
കെ. കരുണാകരനെയും കെ. മുരളീധരനെയും നിരന്തരം ആക്ഷേപിച്ച ഉമ്മന്‍ചാണ്ടിക്കും എം. എം. ഹസ്സനും കെ. വി. തോമസിനുമെതിരെ നടപടി സ്വീകരിക്കാത്തത് വിചിത്രമാണ്.
എ ഗ്രൂപ്പ് കോണ്‍ഗ്രസിനകത്തെ ഒരു സിഎംപി മാത്രമാണെന്ന് ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുടെ എണ്ണം കാണുമ്പോള്‍ ബോധ്യമാവും. എന്നിട്ടും ഹൈക്കമാന്റ് യാഥാര്‍ഥ്യം ഉള്‍കൊണ്ട് പെരുമാറുന്നില്ലെന്ന് ഉണ്ണിത്താന് കുറ്റപ്പെടുത്തി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications