ഇറാഖില്‍ സ്ഫോടനം; 15 മരണം
ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദ് പരിസരത്ത് നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.
റെഡ് ക്രോസിന്റെ അന്താരാഷ്ട്രകമ്മിറ്റി ഓഫീസിലാണ് ഒക്ടോബര്‍ 27 തിങ്കളാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. റെഡ്ക്രോസ് ഓഫീസില്‍ കാര്‍ ബോംബ് ഉപയോഗിച്ചായിരുന്നു സ്ഫോടനം. ഇതില്‍ 15 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കണമെന്നാണ് ഒരു യുഎസ് അന്വേഷണോദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചത്.
സ്ഫോടകവസ്തുക്കള്‍ നിറച്ച ഒരു ആംബുലന്‍സ് ഉപയോഗിച്ച് റെഡ് ക്രോസ് ഓഫീസിന്റെ ഗെയ്റ്റ് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഓഫീസിന്റെ 50 അടി അകലെവച്ചാണ് സ്ഫോടനം നടന്നത്.












Click it and Unblock the Notifications