രാജസ്ഥാനില്‍ ബിജെപിക്ക് ഹിന്ദുത്വ പ്രധാനമല്ല
ദില്ലി: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജണ്ടക്ക് ബിജെപി പ്രാധാന്യം നല്‍കില്ല. സംസ്ഥാനത്തിന്റെ വികസന പ്രശ്നങ്ങളായിരിക്കും ബിജെപിയുടെ പ്രചാരണത്തില്‍ മുഴച്ചുനില്‍ക്കുകയെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു.
വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനത്ത് അവതാളത്തിലാണെന്നും ഈ പ്രാഥമിക ആവശ്യങ്ങള്‍ക്കപ്പുറം മറ്റൊന്നിനെ കുറിച്ചും ഇപ്പോള്‍ ചിന്തിക്കാനാവില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വസുന്ധര രാജെ പറഞ്ഞു. വികസനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും ബിജെപിയുടെ പ്രചാരണം പ്രധാനമായും നടക്കുകയെന്ന് അവര്‍ സൂചിപ്പിച്ചു.
സ്ഥാനാര്‍ഥികളില്‍ കൂടുതല്‍ വനിതാപ്രാതിനിധ്യം ഉറപ്പുവരുത്താനും ബിജെപി ഇത്തവണ രാജസ്ഥാനില്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴ് സ്ത്രീകളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെങ്കില്‍ ഇത്തവണ ഇരുപത്തഞ്ചോളം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് രാജെ പറഞ്ഞു. രാജസ്ഥാനിലെ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി കൂടിയാണ് രാജെ.
നാല് സംസ്ഥാനങ്ങളിലേയ്ക്ക് 2002 ഫെബ്രുവരി 21 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വാര്‍ത്തകള്‍












Click it and Unblock the Notifications