രാജിവച്ചാല്‍ ആന്റണിക്ക് രാഷ്ട്രീയമരണം ഒഴിവാക്കാം
തിരുവനന്തപുരം: ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാല്‍ എ. കെ. ആന്റണിക്ക് രാഷ്ട്രീയമരണം ഒഴിവാക്കാമെന്ന് ചെറിയാന്‍ ഫിലിപ് പറഞ്ഞു.
യുഡിഎഫ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും ആന്റണിയ്ക്കെതിരാണ്. ബദല്‍ മന്ത്രിസഭയുണ്ടാക്കുന്നതിനെ ഐ ഗ്രൂപ്പിലെ പല എംഎല്‍എമാരും പിന്തുണയ്ക്കില്ലെന്ന് പറയുന്ന ആന്റണിക്ക് തന്റെ പക്ഷത്തു നിന്ന് എത്രപേര്‍ മറുപക്ഷത്തേക്ക് പോയെന്ന് അറിയില്ല.
കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടുള്ള ആന്റണിയുടെ അച്ചടക്ക ലംഘനത്തിന്റെ രജതജൂബിലിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ആഘോഷിക്കുന്നതെന്ന് ചെറിയാന്‍ ഫിലിപ് പറഞ്ഞു.












Click it and Unblock the Notifications