ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ ഗവര്‍ണറെ കാണും
തിരുവനന്തപുരം: നിയമസഭ അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ ഗവര്‍ണറെ കാണും.
ഒക്ടോബര്‍ 28 ചൊവാഴ്ച വൈകീട്ട് ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യങ്ങളും ഭരണസ്തംഭനവും കണക്കിലെടുത്ത് നിയമസഭ ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.
നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനം ഗവര്‍ണര്‍ക്ക് നല്‍കും. വിദേശത്തുള്ള എം. പി. അനില്‍കുമാര്‍ ഒഴികെ ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത 22 എംഎല്‍എമാരും നിവേദനത്തില്‍ ഒപ്പിട്ടതായി ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
നിവേദനം എപ്പോള്‍ നല്‍കണമെന്നതിനെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് പി. പി. ജോര്‍ജ് എംഎല്‍എ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നെങ്കിലും കെ. കരുണാകരന് യോഗത്തില്‍ പങ്കെടുത്തു. ഗവര്‍ണറെ കാണാനുള്ള തീരുമാനം അദ്ദേഹമാണ് യോഗത്തില്‍ അറിയിച്ചത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications