ആന്റണി സര്‍ക്കാര്‍ മുങ്ങുന്ന കപ്പല്‍: കടന്നപ്പള്ളി
കണ്ണൂര്‍: ആന്റണി സര്‍ക്കാര്‍ മുങ്ങുന്ന കപ്പലാണെന്ന് കോണ്‍ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രന്‍.
കാര്യക്ഷമമായ ഭരണം കാഴ്ചവയ്ക്കുന്നതില്‍ ആന്റണി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കരുണാകര വിഭാഗം നടത്തുന്ന പ്രചാരണം സംസ്ഥാനത്തെ ജനങ്ങളെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള നീക്കമാണ്.
സിപിഎമ്മിനോടുള്ള സമീപനം കരുണാകരന്‍ മയപ്പെടുത്തിയതിന് സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അതീവപ്രാധാന്യമുണ്ട്. മറുവശത്ത് മാറാട് പുനരധിവാസ പ്രശ്നത്തില്‍ സംഘ്പരിവാറിന്റെ മിക്കവാറും ആവശ്യങ്ങളും അംഗീകരിക്കുന്നതിലൂടെ ആന്റണി സംഘപരിവാറിന് കീഴടങ്ങുകയാണ് ചെയ്തത്.
ആന്റണി സര്‍ക്കാരിന് പൊതുജന വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിനെ യുഡിഎഫിലെ ഘടകകക്ഷികള്‍ പോലും പിന്തുണക്കില്ല.
കരുണാകര വിഭാഗവുമായി കോണ്‍ഗ്രസ് ലയിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനുള്ള സമയമായിട്ടില്ലെന്നും എല്ലാകാര്യവും ഭാവിയിലെ രാഷ്ട്രീയ സംഭവികാസങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും കടന്നപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications