ബദല്‍ മന്ത്രിസഭ: ആലോചനയില്ലെന്ന് ലീഗ്
മലപ്പുറം: സിപിഎം പിന്തുണയോടെ ബദല്‍ മന്ത്രിസഭ രൂപീകരിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുന്നില്ലെന്ന് മുസ്ലീംലീഗ് സംസ്ഥാനപ്രസിഡന്റും ആത്മീയ നേതാവുമായ പാണക്കാട് ശിഹാബ് തങ്ങള്‍.
ലീഗ് യുഡിഎഫിലെ ഘടകകക്ഷിയാണ്. യുഡിഎഫിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാനുള്ള ശ്രമമാണ് ലീഗ് നടത്തുകയെന്നും പാണക്കാട് ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
ബദല്‍ മന്ത്രിസഭ ഉടനെയുണ്ടാകുമെന്നും അതിനെക്കുറിച്ച് കൂടുതലറിയാന്‍ പാണക്കാട് ശിഹാബ് തങ്ങളോടൊ കുഞ്ഞാലിക്കുട്ടിയോടെ ചോദിയ്ക്കണമെന്നും ഉള്ള സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കവേയാണ് ശിഹാബ് തങ്ങള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.












Click it and Unblock the Notifications