മോഹന്‍ലാലിന്റെ കഥയാട്ടം
തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ മലയാളനോവലിലെ അനശ്വരരായ 10 കഥാപാത്രങ്ങളുടെ കഥ ആടുന്നു. കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ മലയാളനോവലുകളില്‍ അവതരിപ്പിയ്ക്കപ്പെട്ട 10 അനശ്വര കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ അരങ്ങില്‍ അവതരിപ്പിയ്ക്കുക.
നവമ്പര്‍ ഒന്നിന് കേരള സര്‍വകലാശാല സെനറ്റ് ഹാളിലാണ് ഈ അപൂര്‍വ കലാവിരുന്ന് അരങ്ങേറുക. ചില കഥാപാത്രങ്ങളെ നേരിട്ട് വേദിയിലവതരിപ്പിക്കുമ്പോള്‍, മറ്റ് ചില കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലായിരിക്കും പ്രത്യക്ഷപ്പെടുക. അഭിനയസാധ്യതകളുടെ ആഴങ്ങള്‍ തേടാനുള്ള അവസരമാണ് മോഹന്‍ലാലിനിത്.
ഒന്നരമണിയ്ക്കൂര്‍ നീളുന്നതാണ് ഈ പരിപാടി. ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് സംവിധായകന്‍. തിരക്കഥ ഒരുക്കിയിരിക്കുന്നത് പി. ബാലചന്ദ്രന്‍. ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം ശരതും നിര്‍വഹിയ്ക്കുന്നു. കലാസംവിധാനം റാന്‍സിയും രൂപകല്പന ആര്‍ട്ടിസ്റ് നമ്പൂതിരിയും നിര്‍വഹിയ്ക്കുന്നു.
എന്റെ മലയാളം എന്ന പേരില്‍ മലയാള ഭാഷയുടെ പ്രോത്സാഹനത്തിനായി മലയാളമനോരമ ഒരു വര്‍ഷമായി നടത്തിവന്നിരുന്ന പ്രചാരണപരിപാടികളുടെ സമാപനച്ചടങ്ങിന്റെ ഭാഗമായാണ് മോഹന്‍ലാലിന്റെ ഈ പരിപാടി.












Click it and Unblock the Notifications