നേതൃമാറ്റം: ലീഗ് തീരുമാനമായില്ലെന്ന് മുനീര്‍
തിരുവനന്തപുരം: കേരളത്തിലെ നേതൃമാറ്റ വിഷയത്തില്‍ മുസ്ലിം ലീഗ് നിലപാട് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി എം. കെ. മുനീര്‍ പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ മുസ്ലിം ലീഗ് നിരീക്ഷിച്ചുവരികയാണ്. രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ലീഗ് നിലപാട് കൈകൊള്ളുന്നത്. നേതൃമാറ്റം സംബന്ധിച്ച കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ അഭിപ്രായം പറയണോ എന്ന കാര്യത്തില്‍ ലീഗ് സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കും.
മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളനുസരിച്ച് എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ മുസ്ലി ലീഗിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് മുനീര്‍ പറഞ്ഞു.












Click it and Unblock the Notifications