നായനാരുടെ നില മെച്ചപ്പെട്ടു
കോട്ടയം: ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഇ. കെ. നായനാരുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അദ്ദേഹത്തിന് ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആശുപത്രി വിടാനാവുമെന്നും അധികൃതര്‍ അറിയിച്ചു. എരുമേലിയില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ നാട്ടകം ഗസ്റ് ഹൗസില്‍ എത്തിയ നായനാര്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പവേശിപ്പിയ്ക്കുകയായിരുന്നു.
നായനാരുടെ നില ഇപ്പോള്‍ തൃപ്തികരമാണെന്ന് ഹൃദ്രോഗവിഭാഗം മേധാവി ഡോ. സുദയകുമാര്‍ അറിയിച്ചു. മന്ത്രി കെ.എം. മാണി കഴിഞ്ഞ ദിവസം നായനാരെ സന്ദര്‍ശിച്ചു.












Click it and Unblock the Notifications