ലീഗിന് ആന്റണിയുടെ നേതൃത്വം വേണ്ട
മലപ്പുറം: നേതൃമാറ്റം വേണമെന്ന താത്പര്യമുണ്ടെങ്കിലും ബദല്‍ മന്ത്രിസഭാ രൂപീകരിക്കാനുള്ള നീക്കത്തെ ഒരു തരത്തിലും പിന്തുണക്കാത്ത നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കോണ്‍ഗ്രസിലെ പ്രതിസന്ധിയെ തുടര്‍ന്ന് യുഡിഎഫിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആന്റണി മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്നാണ് ലീഗിന്റെയും അഭിപ്രായം. ഇക്കാര്യം ലീഗ് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെന്നുമാത്രം. ആന്റണിക്ക് പകരം മറ്റൊരു നേതാവ് വന്നാല്‍ യുഡിഎഫിലെ പ്രതിസന്ധിയില്ലാതാവുമെന്നാണ് ലീഗ് വിലയിരുത്തുന്നത്.
ഒരു ബദല്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള നീക്കം കൈവിട്ട കളിയാണെന്ന് ബോധ്യമുള്ള ലീഗ് രാഷ്ട്രീയഭാവി സുരക്ഷിതമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. യുഡിഎഫിനെ നിലനിര്‍ത്താന്‍ നേതൃമാറ്റം വേണമെന്ന നിലപാട് സ്വീകരിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് ലീഗിന് ബോധ്യമായിട്ടുണ്ട്. കരുണാകര വിഭാഗത്തെ തണുപ്പിക്കാന്‍ അത്തരമൊരു നിലപാട് സ്വീകരിക്കുന്നത് ഉപകരിക്കുമെന്നും യുഡിഎഫിലെ കെട്ടുറപ്പില്‍ വിള്ളല്‍ വീഴുകയുമില്ല എന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.
ബദല്മന്ത്രിസഭയുണ്ടാക്കാനുള്ള സന്നദ്ധത സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് തങ്ങളോ കുഞ്ഞാലിക്കുട്ടിയോ ആണെന്ന പിണറായി വിജയന്റെ പ്രസ്താവനക്ക് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിഷേധാത്മകമായ മറുപടി നല്‍കിയത് ഈ സാഹചര്യത്തിലാണ്.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്, സി എം പി എന്നീ പാര്‍ട്ടികള്‍ ഒഴികെയുള്ള യുഡിഎഫിലെ ഘടകകക്ഷികള്‍ക്കും ആന്റണി മാറണമെന്ന അഭിപ്രായമാണുള്ളത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications