പ്രതിപക്ഷത്ത് തുടരുമെന്ന് വി. എസ്
തിരുവനന്തപുരം: ഭരണമാറ്റമുണ്ടായാലും ഇല്ലെങ്കിലും അടുത്ത രണ്ടരവര്‍ഷം ഇടതുമുന്നണി പ്രതിപക്ഷത്ത് തന്നെ തുടരുമെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാന്ദന്‍ പറഞ്ഞു.
ഒക്ടോബര്‍ 28 ചൊവാഴ്ച എ.കെ.ജി സെന്ററില്‍ ദേശാഭിമാനി സംഘടപ്പിച്ച കേരള രാഷ്ട്രീയം- ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.
ജനങ്ങളോടുള്ള ചുമതല നിറവേറ്റാത്ത ഇപ്പോഴത്തെ സര്‍ക്കാരിനെ താഴെയിറക്കാന്‍ മുന്നോട്ടുവരുന്നവരെ പിന്തുണക്കും. എന്നാല്‍ അടുത്ത രണ്ടരവര്‍ഷക്കാലവും പ്രതിപക്ഷത്തു തന്നെയാണ് ഇടതുമുന്നണി തുടരുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രതിപക്ഷത്തിരിക്കാനാണ് ജനവിധി. അതുമാനിച്ച് പ്രതിപക്ഷത്ത് തുടരാനാണ് ഇടതുമുന്നണി താത്പര്യപ്പെടുന്നത്.
ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ടുവരുന്നവരെ ഉപാധികളുടെ അടിസ്ഥാനത്തിലായിരിക്കും ഇടതുമുന്നണി പിന്തുണക്കുക. വിവിധ പ്രശ്നങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന നയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പിന്തുണ.
ഭാവിയില്‍ ഒരു ആധുനിക കേരളം കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയാണെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.
സെമിനാര്‍ ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന കെ. കരുണാകരന്‍ ദേഹാസ്വാസ്ഥ്യം മൂലം എത്താത്തതിനെ തുടര്‍ന്നാണ് അച്യുതാന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.












Click it and Unblock the Notifications