Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാഗ്ദാദില്‍ സ്ഫോടന പരമ്പര: 40 മരണം

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഒക്ടോബര്‍ 27 തിങ്കളാഴ്ചയുണ്ടായ സ്ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 40 ആയി. മരിച്ചവരില്‍ മിക്കവരും ഇറാക്കികളാണ്.

നാല് സ്ഫോടനങ്ങളാണ് റംസാന്‍ മാസപ്പിറവിയിലുണ്ടായത്. അന്താരാഷ്ട്ര റെഡ്ക്രോസ് ആസ്ഥാനത്തും നാല് പൊലീസ് സ്റേഷനുകള്‍ക്കും നേരെയായിരുന്നു ആക്രമണം. അഞ്ചാമതൊരു പൊലീസ് സ്റേഷന് നേരെ നടത്താനൊരുങ്ങിയ ആക്രണം നിര്‍വീര്യമാക്കി. ആക്രമണത്തില്‍ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഉപയോഗിച്ചാണ് അഞ്ച് സ്ഥലങ്ങളിലും ആക്രമണം നടന്നത്. ബാഗ്ദാദില്‍ നടന്ന മറ്റ് രണ്ട് അക്രമണങ്ങളില്‍ മൂന്ന് യു എസ് സൈനികരും കൊല്ലപ്പെട്ടു. ഇറാക്കില്‍ ആക്രമണങ്ങളില്‍ മരിക്കുന്ന യു എസ് സൈനികരുടെ എണ്ണം ഇതോടെ 113 ആയി.

അതേ സമയം ഇറാക്കില്‍ നടന്ന ആക്രമണങ്ങള്‍ കൊണ്ടൊന്നും അമേരിക്ക ഇറാക്കില്‍ നിന്ന് പിന്തിരിയില്ലെന്ന് യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞു. അമേരിക്കയുടെ ഇറാക്ക് നയത്തില്‍ യാതൊരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+