മല്ലികാ സാരാഭായിക്ക് ജാമ്യം
അഹമ്മദാബാദ്: വിസ റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ നര്‍ത്തകി മല്ലികാ സാരാഭായിയ്ക്ക് അഹമ്മദാബാദ്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഒരു ലക്ഷം രൂപ ജാമ്യത്തുകയിന്മേലാണ് അഡീഷണല്‍ സിറ്റി ആന്റ്സെഷന്‍സ് ജഡ്ജി പി.ബി. ദേശായി ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണം നടക്കുന്ന നരന്‍പുര പൊലീസ് സ്റേഷനില്‍ നവമ്പര്‍ ഒന്നിന് രാവിലെ 10നും 12നും ഇടയ്ക്ക് നേരിട്ട് ഹാജരാകാനും കോടതി മല്ലികയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തന്റെ ഡാന്‍സ് ട്രൂപ്പിനോടൊപ്പം വിദേശത്തേക്ക്, പ്രത്യേകിച്ച് യുഎസിലേക്ക് ആളുകളെ കടത്തുന്നു എന്നതാണ് മല്ലികാസാരാഭായിയ്ക്കെതിരായി ഉയര്‍ന്നിരിക്കുന്ന ആരോപണം. ഈ പ്രലോഭനത്തിന്മേല്‍ വന്‍തുക ഈടാക്കി പലരേയും അവര്‍ യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ എത്തിച്ചതായും പറയുന്നു. ഇതേ ആരോപണത്തിന്റെ പേരില്‍ ദലേര്‍ മെഹന്തിയ്ക്കെതിരെയും ഈയിടെ പൊലീസ് കേസെടുത്തിരുന്നു.












Click it and Unblock the Notifications