Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റ് ആക്രമണം: 2 പേര്‍ക്ക് വധശിക്ഷ

ദില്ലി: പാര്‍ലമെന്റിനെതിരായ ആക്രമണക്കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷനല്കാന്‍ കോടതി വിധിച്ചു. പോട്ട കോടതി കുറ്റക്കാരാണെന്ന് വിധിച്ച ജെയ്ഷ് എ മുഹമ്മദ് തീവ്രവാദികളായ മുഹമ്മദ്അഫ്സല്‍, ഷൗക്കത്ത് ഹുസൈന്‍ ഗുരു എന്നിവര്‍ക്കാണ് വധശിക്ഷ നല്കാന്‍ ദില്ലി ഹൈക്കോടതി വിധിച്ചത്.

ജസ്റിസുമാരായ ഉഷ മെഹ്റ, പ്രദീപ് നദ്റജോഗ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 121(എ) വകുപ്പ്പ്രകാരമാണ് അഫ്സലിനും ഷൗക്കത്തിനും വധശിക്ഷ നല്കിയത്.

അതേ സമയം ഇതേ കേസില്‍ പോട്ടാ പ്രകാരം ഗൂഡാലോചനാക്കേസില്‍ കുറ്റം ചുമത്തിയിരുന്ന എസ്.എ.ആര്‍. ഗീലാനിയെ വെറുതെ വിടാനും കോടതി വിധിച്ചു. 2001 ഡിസംബര്‍ 13ന് പാര്‍ലമെന്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ നടന്ന ഗൂഡാലോചനയില്‍ ഗീലാനി പങ്കാളിയായിരുന്നുവെന്ന ആരോപണം കോടതി തള്ളുകയായിരുന്നു. അതേ സമയം ഗൂഡാലോചനയില്‍ പങ്കാളിയായ നവജോത് സന്ധുവിന് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഷൗക്കത്ത് ഹുസൈന്‍ ഗുരു നവജോത് സന്ധുവിന്റെ ഭര്‍ത്താവാണ്.

എന്നാല്‍ കുറ്റവാളികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുമെന്ന് കുറ്റവാളികള്‍ക്ക്വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തി ഭൂഷണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+