ദിവസവും ദുബായിലേക്ക് നേരിട്ട് എയറിന്ത്യ
തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള ശീതകാല വിമാന സര്‍വീസുകള്‍ ആരംഭിച്ചു.
ദുബായിലേക്ക് നേരിടുള്ള പകല്‍ സര്‍വീസുകള്‍, ദോഹയിലേക്കും ബഹ്റിനിലേക്കും പ്രതിവാര സര്‍വീസുകള്‍, മുംബൈ വഴി പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ലണ്ടന്‍, ന്യൂയോര്‍ക്ക്, ചിക്കാഗോ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എന്നിവയാണ് എയര്‍ ഇന്ത്യ ശീതകാലത്ത് നടത്തുന്നത്.
എയര്‍ ഇന്ത്യയുടെ ദുബായിലേക്കുള്ള വിമാനം ചൊവാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് പുറപ്പെടും. വിമാനം പുലര്‍ച്ചെ 1.55ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തും. വ്യാഴാഴ്ചത്തെ വിമാനം തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്നത് രാവിലെ 11.05 ന് ആയിരിക്കും.
രാവിലെ 10.20ന് റിയാദില്‍ നിന്നെത്തുന്ന എയര്‍ ഇന്ത്യാ വിമാനം 11.55ന് കോഴിക്കോട് വഴി റിയാദിലേക്ക് തിരിക്കും. മസ്കറ്റില്‍ നിന്നും അബുദാബിയില്‍ നിന്നുമുള്ള വിമാനം രാവിലെ 9.30ന് എത്തും. ഉച്ചയ്ക്ക് 1.30ന് ഈ വിമാനങ്ങള്‍ കൊച്ചി വഴി ദോഹയിലേക്കും ബഹ്റിനിലേക്കും തിരിക്കും.
കുവൈത്തില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം വൈകീട്ട് 4.40ന് എത്തി 5.55ന് തിരികെ മടങ്ങും. രാവിലെ 10.05 ന് മുംബൈയില്‍ നിന്നെത്തുന്ന വിമാനം 11.05ന് കോഴിക്കോട് വഴി ദുബായിലേക്ക് തിരിക്കും.
മുംബൈ, നെടുമ്പാശേരി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകളും തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications