പ്രതാപചന്ദ്രവര്‍മ്മ ബിജെപി സ്ഥാനാര്‍ത്ഥി
കോഴിക്കോട്: സംസ്ഥാന നിയമസഭയിലേക്കുള്ള തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യസഖ്യം(എന്‍ഡിഎ) സ്ഥാനാര്‍ത്ഥിയായി കെ.ആര്‍. പ്രതാപചന്ദ്രവര്‍മ്മ മത്സരിക്കും.
ഒക്ടോബര്‍ 28 ചൊവാഴ്ച കോഴിക്കോട് ചേര്‍ന്ന എന്‍ഡിഎ യോഗമാണ് ഈ തീരുമാനമെടുത്തത്. ബിജെപി സംസ്ഥാനകമ്മിറ്റി അംഗവും മുന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമാണ് പ്രതാപചന്ദ്രവര്‍മ്മ.
രാവിലെ ചേര്‍ന്ന എന്‍ഡിഎ യോഗം തിരുവല്ല സീറ്റ് ബിജെപിയ്ക്ക് നല്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് ചേര്‍ന്ന ബിജെപി സംസ്ഥാനകമ്മിറ്റി പ്രതാപചന്ദ്രയുടെ പേര് നിര്‍ദേശിയ്ക്കുകയായിരുന്നു. എന്‍ഡിഎസംസ്ഥാന കണ്‍വീനറായി ബി.കെ. ശേഖറിനെ തിരഞ്ഞെടുത്തു.












Click it and Unblock the Notifications