Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി ഇടപാടിലെ സ്റാമ്പ് ഡ്യൂട്ടി 50% കുറയ്ക്കും

തിരുവനന്തപുരം: ഭൂമി ഇടപാടിലെ സ്റാമ്പ് ഡ്യൂട്ടിയില്‍ 50 ശതമാനം കുറവ് വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.

ഒക്ടോബര്‍ 29 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭായോഗങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും ഭൂമി ഇടപാടിനുള്ള സ്റാമ്പ് ഡ്യൂട്ടി കുറച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പഞ്ചായത്തില്‍ 12 ശതമാനവും മുനിസിപ്പാലിറ്റിയില്‍ 14 ശതമാനവും കോര്‍പ്പറേഷനില്‍ 15.5 ശതമാനവുമാണ് ഇപ്പോഴുള്ള സ്റാമ്പ് ഡ്യൂട്ടി.

കശുവണ്ടിത്തോട്ടങ്ങളെ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിന് തീരുമാനിച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിയമപരിഷ്കരണ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ കൈകൊണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് വകുപ്പില്‍ വനിതാ കോണ്‍സ്റബിള്‍മാരുടെ പ്രാതിനിധ്യം ഘട്ടം ഘട്ടമായി 10 ശതമാനം കൂട്ടുന്നതിന്റെ ഭാഗമായി വനിതാ കോണ്‍സ്റബിള്‍മാരുടെ 573 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+