ചൈനീസ് സംഘം ടെക്നോപാര്‍ക്കില്‍ വന്നില്ല
തിരുവനന്തപുരം: കേരളത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കുന്നത് ഒഴിവാക്കി.
നേരത്തെ തീരുമാനിച്ചിരുന്ന ടെക്നോപാര്‍ക്ക് സന്ദര്‍ശനം റദ്ദാക്കുന്നതായി സംഘം ടെലഫോണില്‍ അറിയിച്ചതായി ടെക്നോപാര്‍ക്ക് കാമ്പസ് ജനറല്‍ മാനേജര്‍ വി. ജെ. ജയകുമാര്‍ പറഞ്ഞു. സന്ദര്‍ശനം ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ചൈനീസ് വിദേശ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉപമന്ത്രിമാരില്‍ ഒരാളായ ഡായ്ബിംഗുവോയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ഹുവ ജുണ്ഡോ, ഏഷ്യാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഫു യിംഗ്, നയപഠനവകുപ്പ് ഡയറക്ടര്‍ ജനറല്‍ സുയി ടിയാന്തായി തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. സ്വകാര്യസന്ദര്‍ശനത്തിനാണ് സംഘമെത്തിയത്.
കേരളത്തിലേക്ക് ചൈനയില്‍ നിന്ന് നിക്ഷേപം എത്തിയില്ലെങ്കിലും ചൈനയില്‍ എന്തെങ്കിലും നിക്ഷേപസാധ്യതയുണ്ടോ എന്ന അറിയാനുള്ള സന്ദര്‍ഭവും ഇതുവഴി നഷ്ടമായതായി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു ഐടി കമ്പനിയുടെ ഉടമ പറഞ്ഞു.
ചൈനീസ് സംഘത്തിന്റെ സന്ദര്‍ശനം തികച്ചും സ്വകാര്യമായ ഒന്നായിരുന്നു. കോവളത്ത് താമസിച്ച സംഘം പത്മനാഭപുരം ക്ഷേത്രവും വേളിയും സന്ദര്‍ശിച്ചു. ഒക്ടോബര്‍ 27 തിങ്കളാഴ്ച വൈകീട്ട് സംഘം ദില്ലിയിലേക്ക് തിരിച്ചുപോയി.












Click it and Unblock the Notifications