വനിതാ കമ്മിഷന്‍ ലാബ് സ്ഥാപിക്കുന്നു
തിരുവനന്തപുരം: പിതൃത്വതര്‍ക്ക കേസുകളില്‍ ഡി എന്‍ എ പരിശോധന നടത്തി പിതൃത്വനിര്‍ണയം നടത്താന്‍ വനിതാ കമ്മിഷന്‍ ലാബ് സ്ഥാപിക്കുന്നു.
ലാബ് സ്ഥാപിക്കുന്നിനായി 11 ലക്ഷം രൂപ അനുവദിക്കണമെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഡിഎന്‍എ പരിശോധന നടത്തിയാല്‍ ഫലം വരാന്‍ വൈകുന്നതും പരിശോധനക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കാരണം പലരും ഡിഎന്‍എ പരിശോധനക്ക് തയ്യാറാവാത്തതും കണക്കിലെടുത്താണ് വനിതാ കമ്മിഷന്‍ ലാബ് സ്ഥാപിക്കുന്നത്.
പിതൃത്വതര്‍ക്കകേസുകളുമായി ബന്ധപ്പെട്ട് രാജിവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജീസിലാണ് ഇപ്പോള്‍ പിതൃത്വപരിശോധന നടത്തുന്നത്. ഇവിടെ പരിശോധനക്ക് വലിയ തുക ഫീസായി ഈടാക്കുന്നുണ്ട്. മാത്രവുമല്ല പരിശോധനാഫലം വരാന്‍ ആറ് മാസത്തോളം സമയമെടുക്കുകയും ചെയ്യും.
വനിതാ കമ്മിഷന്‍ സ്വന്തം നിലയില്‍ സ്ഥാപിക്കുന്ന ലാബില്‍ പിതൃത്വപരിശോധനക്ക് 1000 രൂപ മാത്രമേ ഫീസായി ഈടാക്കുകയുള്ളൂ. വനികാ കമ്മിഷന്റെ ഓഫീസിനോട് ചേര്‍ന്നുതന്നെയായിരിക്കും ലാബ് സ്ഥാപിക്കുന്നത്.
വനിതാ കമ്മിഷന്റെ ലാബില്‍ പരിധോനക്കായി ആഴ്ചയില്‍ മൂന്ന് ദിവസം രക്തമെടുക്കും. രാജിവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജീസില്‍ തിങ്കളാഴ്ച മാത്രമാണ് പരിശോധനയ്ക്കായി രക്തമെടുക്കുന്നത്.












Click it and Unblock the Notifications