കഹാറും ജോയിയും ഇടഞ്ഞുനില്ക്കുന്നു
തിരുവനന്തപുരം: ഐ ഗ്രൂപ്പിനുള്ളിലെ 23 എംഎല്‍എമാരില്‍ രണ്ട്പേര്‍ ഇടഞ്ഞുനില്ക്കുന്നു. വര്‍ക്കല കഹാറും പി.ജെ. ജോയിയുമാണ് ഈ എംഎല്‍എമാര്‍.
നിയമസഭ വിളിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ എംഎല്‍എമാരുടെ ഒപ്പു ശേഖരണം ഐ ഗ്രൂപ്പ് യോഗത്തില്‍ നടത്തിയിരുന്നു. എന്നാല്‍ വര്‍ക്കല കഹാറും പി.ജെ. ജോയിയും ഇതിനെ എതിര്‍ത്തു.
കോണ്‍ഗ്രസിനെ പിളര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് തങ്ങളെ കിട്ടില്ലെന്ന നിലപാടാണ് ഒപ്പിടാന്‍ വിസമ്മതിച്ച എംഎല്‍എമാര്‍ക്കുള്ളത്. എ.കെ.ആന്റണിയെ വിമര്‍ശിയ്ക്കാന്‍ തയ്യാറാണെന്നും ഇരുവരും ചൊവാഴ്ച നടന്ന യോഗത്തില്‍ പറഞ്ഞിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ നേതൃമാറ്റമെന്ന ആവശ്യം നേടിയെടുക്കണമെന്നും തങ്ങളുടെ നേതാവ് കരുണാകരന്‍ തന്നെയാണെന്നും കഹാറും ജോയിയും വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ ഇടതുമുന്നണിയില്‍ പാര്‍ട്ടിയെ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തങ്ങളെ കിട്ടില്ലെന്നും അതിനുള്ള ആദ്യ പടിയാണ് സ്പീക്കര്‍ക്കെതിരായ നാടകമെന്നും ഇവര്‍ പറയുന്നു.
ധനവിനിയോഗബില്ലിനെതിരായ വോട്ടെടുപ്പ് നടത്തണമെന്നും അതിനെതിരായി അപ്പോള്‍ വോട്ട് ചെയ്യണമെന്നും മുന്‍പ് കരുണാകരന്‍ പറഞ്ഞപ്പോഴും ഇരുവരും അതിനെ എതിര്‍ത്തിരുന്നു. എന്നാലും പാര്‍ട്ടി പിളര്‍ത്തി പ്രതൃേക ബ്ലോക്ക് ആകാന്‍ 21 പേരുടെ പിന്തുണ നിയമസഭയില്‍ മതിയെന്നത് കരുണാകരപക്ഷത്തിന് ആശ്വാസമാണ്.












Click it and Unblock the Notifications