ഭൂമി ഇടപാട്: സിബിഐ അന്വേഷിക്കണം
കൊച്ചി: കേരള തോട്ടം കോര്‍പ്പറേഷന്റെ കീഴിലുള്ള വനഭൂമി വാനില കൃഷിക്കായി പാട്ടത്തിന് നല്‍കിയ ഇടപാട് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തമെന്ന് ഐഎഫ്ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു.
വനനിയമം ലംഘിച്ചാണ് 11 വ്യക്തികള്‍ക്ക് 100 ഏക്കര്‍ ഭൂമി വാനില കൃഷിക്കായി നല്‍കിയതെന്ന് ജോസ് ചെമ്പേരി പറഞ്ഞു. ഈ വ്യക്തികളെ സഹായിക്കാനായി ഉണ്ടാക്കിയ ഇടപാട് മൂലം കേരള തോട്ടം കോര്‍പ്പറേഷന് വന്‍നഷ്ടമാണുണ്ടായത്.
റവന്യുമന്ത്രി കെ. എം. മാണിയും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കേരള തോട്ടം കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ എ. സി. മാത്യു എടയാടിയും ചേര്‍ന്നാണ് ഇടപാടിന് രൂപം നല്‍കിയത്. ഭൂമി പാട്ടത്തിന് കൊടുക്കുന്നുവെന്ന് പത്രത്തില്‍ ചെറിയ പരസ്യം കൊടുത്തതിന് ശേഷം ആദ്യം അപേക്ഷിച്ചവര്‍ക്ക് ഭൂമി നല്‍കുകയായിരുന്നു.
കോര്‍പ്പറേഷനും ലൈസന്‍സിയും തമ്മിലുള്ള കരാറനുസരിച്ച് ജലസേചനത്തിനായുള്ള സംവിധാനങ്ങള്‍ കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കണം. കോര്‍പ്പറേഷന്റെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് ലൈസന്‍സികള്‍ക്ക് നല്‍കുമെന്നാണ് മറ്റൊരു വ്യവസ്ഥ. ഭൂമിയില്‍ താത്കാലിക ഷെഡ്ഡുകള്‍ കെട്ടാനും കോര്‍പ്പറേഷന്‍ എംഡിയുടെ സമ്മതത്തോടെ മറ്റൊരാള്‍ക്ക് ഭൂമി കൈമാറാനും കരാറില്‍ അനുവദിക്കുന്നുണ്ട്- ജോസ് ചെമ്പേരി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications