സിന്റിക്കേറ്റ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഇറക്കി
കണ്ണൂര്‍: സിന്റിക്കേറ്റ് ബാങ്ക് ഗ്ലോബല്‍ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. മൂന്ന് കോടിയിലേറെ വാണിജ്യസ്ഥാപനങ്ങളിലും 8.5 ലക്ഷം എടിഎം സെന്റുകളിലും ഈ കാര്‍ഡ് ഉപയോഗിക്കാനാവുമെന്ന് ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മൈക്കല്‍ ബാസ്റ്യന്‍ പറഞ്ഞു.
ബാങ്കിന്റെ ഓഹരിയുള്ളവര്‍ക്ക് 10 ശതമാനം നിരക്കില്‍ ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സിന്റിക്കേറ്റ് ബാങ്ക് ഇ-ബാങ്കിംഗ് രംഗത്തേക്ക് ഇതിനകം കടന്നുകഴിഞ്ഞു- മൈക്കല്‍ ബാസ്റ്യന്‍ പറഞ്ഞു.
ബാങ്കിന്റെ ബ്രാഞ്ച് മാനേജര്‍മാരുടെയും ഉപഭോക്താക്കളുടെയും യോഗം നടന്നു. മിഷണറീസ് ഒഫ് ചാരിറ്റീസ് നടത്തുന്ന സ്നേഹാലയത്തിലെ അന്തേവാസികള്‍ക്കുള്ള സൗജന്യ വസ്ത്രങ്ങള്‍ സ്നേഹാലയം മാനേജിംഗ് ഡയറക്ടര്‍ക്ക് കൈമാറി.
ബിഷപ്പ് ഹൗസില്‍ കണ്ണൂര്‍ ബിഷപ്പ് ഡോ. ജോണ്‍ ചക്കളക്കലിനെ മൈക്കല്‍ ബാസ്റ്യന്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications