യുഎസ് വിസ: വിരലടയാളം നിര്‍ബന്ധം
ചെന്നൈ: യുഎസ് വിസക്ക് അപേക്ഷിക്കുന്നവര്‍ അടുത്ത വര്‍ഷം മുതല്‍ നിര്‍ബന്ധമായും വിരലടയാളം നല്‍കണം.
അടുത്ത വര്‍ഷം ഒക്ടോബര്‍ 26 മുതല്‍ വിസ അപേക്ഷകരുടെ വിരലടയാളം എല്ലാ വിസ പ്രോസസിംഗ് ഓഫീസുകളിലും വച്ച് നിര്‍ബന്ധമായും ശേഖരിക്കുമെന്ന് ചൈന്നൈയിലെ യുഎസ്എ കോണ്‍സുലേറ്റ് ചീഫ് കോണ്‍സല്‍ മൈക്കല്‍ തോമസ് അറിയിച്ചു.
സപ്തംബര്‍ 11ന് ശേഷം വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തിയത് യുഎസിന്റെ ദേശീയ സുരക്ഷാതാത്പര്യങ്ങള്‍ കണക്കിലെടുത്താണെന്ന് മൈക്കല്‍ തോമസ് പറഞ്ഞു.
ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ് ഇപ്പോള്‍ വര്‍ഷത്തില്‍ കുറഞ്ഞത് 1,80,000 വിസ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പ്രധാനമായും ഇന്ത്യക്കാരായ ഐ ടി പ്രൊഫഷണലുകളും വിദ്യാര്‍ഥികളും യുഎസില്‍ താമസമാക്കിയിരിക്കുന്ന മക്കളെ കാണാനായി പോവുന്ന രക്ഷിതാക്കളുമാണ് പ്രധാനമായും വിസക്ക് അപേക്ഷിക്കുന്നത്.












Click it and Unblock the Notifications