തീവ്രവാദികള്‍ ഗുരുവായൂരിലുമെത്തി
ഗുരുവായൂര്‍: ഭീകരപ്രവര്‍ത്തനം ലക്ഷ്യമിട്ട് തീവ്രവാദികള്‍ ഗുരുവായൂരിലെത്തിയതായി കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപമുള്ള പാഞ്ചജന്യം ഹോട്ടലില്‍ ഏതാനും ദിവസങ്ങള്‍ തീവ്രവാദികള്‍ തങ്ങിയെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്. ഉത്തരേന്ത്യയില്‍ പിടിയിലായ തീവ്രവാദികളില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇവരില്‍ നിന്നും പാഞ്ചജന്യം ഹോട്ടലില്‍ താമസിച്ചതിന്റെ ബില്ലുകള്‍ കണ്ടെത്തി.
ബില്ലില്‍ പറയുന്ന തീയതികളില്‍ ഹോട്ടലില്‍ താമസിച്ചിരുന്നവരുടെ വിശദവിവരങ്ങള്‍ രജിസ്ററില്‍ നോക്കി നല്‍കുന്നതിന് ഇന്റലിജന്‍സ് ഗുരുവായൂര്‍ ദേവസ്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്തിന് വേണ്ടിയാണ് തീവ്രവാദികള്‍ ഗുരുവായൂരില്‍ താമസിച്ചതെന്ന് ഇന്റലിജന്‍സിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ക്ഷേത്രത്തില്‍ ഭീകരപ്രവര്‍ത്തനം നടത്തുകയായിരുന്നോ ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടില്ല. ഇവര്‍ താമസിച്ചിരുന്ന പാഞ്ചജന്യം ഹോട്ടലിന് സമീപത്താണ് ഉന്നതര്‍ താമസിക്കുന്ന ശ്രീവത്സം. ഇവര്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഏതെങ്കിലും ഉന്നതര്‍ ഇവിടെ ശ്രീവത്സത്തില്‍ താമസിച്ചിരുന്നോയെന്ന് പരിശോധിക്കാനും ഇന്റലിജന്‍സ് ദേവസ്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications