ആന്റണിയുടെ ലക്ഷ്യം ചാക്കിട്ടുപിടുത്തം: കരുണാകരന്‍
തൃശൂര്‍: എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ വേണ്ടിയാണ് നിയമസഭാ സമ്മേളനം നടത്താന്‍ ജനവരി വരെ മുഖ്യമന്ത്രി എ. കെ. ആന്റണി കാത്തിരിക്കുന്നതെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
ഐ ഗ്രൂപ്പ് തൃശൂരില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആന്റണി സര്‍ക്കാരിനേക്കാള്‍ എത്രയോ മെച്ചമായിരിക്കും പുതിയതായി രൂപീകരിക്കുന്ന ബദല്‍ സര്‍ക്കാരെന്ന് കരുണാകരന്‍ പറഞ്ഞു.
നവംബര്‍ 19ന് എറണാകുളത്ത് റാലി നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോവില്ല. എറണാകുളത്ത് നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന മുസ്ലിങ്ങള്‍ക്ക് നോമ്പ് തുറയ്ക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കും. ന്യൂനപക്ഷവുമായി സൗഹാര്‍ദത്തിലാണ് ഐ ഗ്രൂപ്പ് വിശ്വസിക്കുന്നതെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications