കുഞ്ഞാലിക്കുട്ടി കരുണാകരനെ കാണുന്നു
മലപ്പുറം: ലീഗ് നേതാവും മന്ത്രിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി പരിഹാരത്തിന്റെ വാതിലുകള്‍ തേടി ഒക്ടോബര്‍ 31 വെള്ളിയാഴ്ച കെ. കരുണാകരനെ കാണുന്നു.
ഒക്ടോബര്‍ 30 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. കേരള രാഷ്ട്രീയത്തിലെ പ്രതിസന്ധിയ്ക്ക് അയവ് വന്നിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് ഉത്തരമായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി വൈകാതെ പരിഹരിയ്ക്കുമെന്നും കുഞ്ഞാലിക്കുട്ടി പ്രത്യാശപ്രകടിപ്പിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കുഞ്ഞാലിക്കുട്ടി-കരുണാകരന്‍ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയവൃത്തങ്ങള്‍ ഏറെ പ്രാധാന്യം കല്പിക്കുന്നു.












Click it and Unblock the Notifications