പ്രതിപക്ഷം ഇന്ന് മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: അടിയന്തിരമായി നിയമസഭ വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഒക്ടോബര്‍ 30 വ്യാഴാഴ്ച മുഖ്യമന്ത്രി എ.കെ. ആന്റണിയെ കാണും.
മുഖ്യമന്ത്രി വ്യാഴാഴ്ച ദില്ലിയ്ക്ക് പുറപ്പെടാനിരിക്കുകയാണ്. അതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയെ കാണാനാണ് പ്രതിപക്ഷ നേതാക്കള്‍ ശ്രമിയ്ക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാകും മുഖ്യമന്ത്രിയെ നേതാക്കള്‍ സന്ദര്‍ശിക്കുക എന്നറിയുന്നു. സ്പീക്കര്‍ വക്കം പുരുഷോത്തമനെ പദവിയില്‍ നിന്നും നീക്കുന്നതിനുള്ള പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭാ സെക്രട്ടറിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ട് തവണയും നിയമസഭാ സെക്രട്ടറി നോട്ടീസ് തള്ളിയ സാഹചര്യത്തിലാണ് കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം മുഖ്യമന്ത്രിയെ കാണുന്നത്.












Click it and Unblock the Notifications