കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാറാട് ജുമാമസ്ജിദ് തുറന്നുകൊടുത്തു
കോഴിക്കോട്: മാറാട് കൂട്ടക്കൊലയെ തുടര്‍ന്ന് ജില്ലാ അധികൃതര്‍ ഏറ്റെടുത്ത ജുമാ മസ്ജിദ് ഒക്ടോബര്‍ 30 വ്യാഴാഴ്ച വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് പള്ളി തുറന്നുകൊടുത്തപ്പോള്‍ 26 വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു. പള്ളിയില്‍ നിന്നും ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് മാറാട് ജുമാ മസ്ജിദ് ജില്ലാ അധികൃതര്‍ ഏറ്റെടുത്തത്.
പള്ളി ഇതുവരെ വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കാത്തത് വിവാദമുണ്ടാക്കിയിരുന്നു. നാല് ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പള്ളി തുറന്നുകൊടുത്തത്.
Story first published: Thursday, October 30, 2003, 23:53 [IST]