കണ്ണൂരില്‍ മദര്‍ തെരേസയുടെ പേരില്‍ പള്ളി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഉള്‍ഗ്രാമമായ പാടംകവലയില്‍ മദര്‍ തെരേസയുടെ പേരില്‍ പുതിയ പള്ളി വരുന്നു.
പള്ളി മദര്‍ തെരേസയ്ക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് ഒക്ടോബര്‍ 31 വെള്ളിയാഴ്ച നടക്കും. മദര്‍ തെരേസയെ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ഒക്ടോബര്‍ 19ന് കൊല്‍ക്കത്തയില്‍ നിന്ന് കൊണ്ടുവന്ന മദറിന്റെ വിശുദ്ധ അവശിഷ്ടം കണ്ണൂര്‍ ബിഷപ് മാര്‍ വര്‍ഗീസ് ചാക്കാലയ്ക്കല്‍ പള്ളിയില്‍ സമര്‍പ്പിക്കും. ചടങ്ങിനെ തുടര്‍ന്ന് നവംബര്‍ എട്ട് വരെ പ്രാര്‍ഥനാ ചടങ്ങായ നൊവേന നടക്കും.
മദര്‍ തെരേസയുടെ പേരില്‍ പള്ളി വരുന്നതോടെ പാടംകവല പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നും പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഫാദര്‍ ജോര്‍ജ് കിഴുതറയില്‍ പറഞ്ഞു.
ടെലഫോണും വൈദ്യുതിയും ഇതുവരെയെത്താത്ത ഈ ഗ്രാമത്തില്‍ പുതിയ പള്ളി വരുന്നതോടെ ജനങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടും. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ പള്ളി സ്ഥാപിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഈ പുതിയ പള്ളി മതസൗഹാര്‍ദത്തിന്റെ പ്രതീകമാണെന്നും ഫാദര്‍ ജോര്‍ജ് കിഴുതറയില്‍ പറഞ്ഞു.












Click it and Unblock the Notifications