സമയം വേണമെന്ന് ലീഗിനോട് കോണ്‍ഗ്രസ്
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെ തുടര്‍ന്ന് യുഡിഎഫിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദിനെ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് സമയം വേണമെന്ന് പട്ടേല്‍ അഹമ്മദിനോട് വ്യക്തമാക്കി. ദില്ലിയിലെ അഹമ്മദിന്റെ വീട്ടില്‍ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
കേരളത്തിലെ ഭരണമുന്നണിയിലെ പ്രശ്നങ്ങള്‍ അനിശ്ചിതമായി നീളുന്നതിലുള്ള അതൃപ്തി നേരത്തെ മുസ്ലിം ലീഗ് നേതൃത്വം എഐസിസിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications