തിരുവല്ലയില്‍ ഐ ഗ്രൂപ്പ് വിട്ടുനില്ക്കും
തിരുവല്ല: ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്ക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചു. പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുഡിഎഫ് നടത്തുന്ന മണ്ഡലം കണ്‍വെന്‍ഷനുകളില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നും ഐ ഗ്രൂപ്പ് വിട്ടുനില്ക്കും.
യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്കുമോ എന്ന കാര്യം നവമ്പര്‍ ഒമ്പതിന് തീരുമാനിയ്ക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് നേതൃയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടുള്ള തീരുമാനം മതിയെന്ന് ലീഡര്‍ കെ. കരുണാകരന്‍ അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരം അറിയാനായി നവമ്പര്‍ ഒമ്പതിന് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ ഗ്രൂപ്പ് യോഗം ചേരും. അന്ന് പ്രഖ്യാപനമുണ്ടാകും.
നവമ്പര്‍ ഒമ്പതിന് മുമ്പായി നേതൃമാറ്റം സംബന്ധിച്ച കാര്യത്തില്‍ കെ.എം. മാണിയില്‍ നിന്ന് വ്യക്തമായ പ്രഖ്യാപനമുണ്ടാകമെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പരോക്ഷമായ സൂചന നല്കി. നേതൃമാറ്റത്തിന് സമ്മതിച്ചില്ലെങ്കില്‍ തിരുവല്ലയിലും എറണാകുളം ആവര്‍ത്തിക്കുമെന്നും മാണിക്കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണെങ്കിലും പരാജയപ്പെടുത്തുമെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications