കാലിഫോര്‍ണിയ: അരലക്ഷം പേര്‍ക്ക് വീടില്ലാതായി
ലോസാഞ്ചലസ്: തെക്കന്‍ കാലിഫോര്‍ണിയയില്‍ ദിവസങ്ങളായി തുടരുന്ന കാട്ടുതീയില്‍ അരലക്ഷംപേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഏതാണ്ട് 20 പേര്‍ കൊല്ലപ്പെട്ടു. കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നും അധികൃതര്‍ പറയുന്നു.
ഏകദേശം 2,000 വീടുകളാണ് കത്തിനശിച്ചത്. 6.16 ലക്ഷം ഏക്കര്‍ സ്ഥലത്ത് കാട്ടുതീ നാശംവിതച്ചു. തീയണയ്ക്കാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
ഒക്ടോബര്‍ 30 വ്യാഴാഴ്ച കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ഒരു ഫയര്‍മാന്‍ വെന്തുമരിച്ചു. കാലിഫോര്‍ണിയയുടെ ചരിത്രത്തില്‍ വച്ച് ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോഴത്തേതെന്ന് പറയുന്നു.
കാട്ടുതീ മനുഷ്യവാസപ്രദേശങ്ങളെ സമീപിച്ചുകൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതിനിടയ്ക്ക് മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാറിപ്പോര്‍ട്ട് ഏക പ്രതീക്ഷനല്കുന്നു.












Click it and Unblock the Notifications