ലണ്ടനില്‍ പാര്‍ലമെന്റില്‍ ദീപാവലി
ലണ്ടന്‍: ചരിത്രത്തില്‍ ആദ്യമായി ഇക്കുറി ലണ്ടന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ ദീപാവലി ആഘോഷം നടന്നു. പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ആണ് ദീപം കത്തിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തത്.
100 എംപിമാരും 400 അതിഥികളും ചടങ്ങില്‍ പങ്കെടുത്തു. ദീപാവലി ആഘോഷം ഓരോ വര്‍ഷവും കൊണ്ടുവരുന്ന ആഹ്ലാദവും ഐക്യവും ഊഷ്മളതയും തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് ടോണി ബ്ലെയര്‍ പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സില്‍ ഹിന്ദുസമുദായവുമായി ചേര്‍ന്ന് ദീവാലി ആഘോഷിയ്ക്കുന്നതില്‍ ആഹ്ലാദമുണ്ടെന്നും ടോണി ബ്ലെയര്‍ പറഞ്ഞു.
ഹൗസ് ഓഫ് കോമണ്‍സില്‍ ദീവാലി ആഘോഷിയ്ക്കുക എന്നത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തിലെ അനുപമ നേട്ടമാണെന്ന് ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് എംപി കീത് വാസ് പറഞ്ഞു.












Click it and Unblock the Notifications