ഇറാഖ്: റെഡ്ക്രോസ്, യുഎന്‍ പിന്തിരിയുന്നു
ബാഗ്ദാദ്: ഇറാഖിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ റെഡ്ക്രോസും ഐക്യരാഷ്ട്ര രക്ഷാസമിതി(യുഎന്‍)യും തീരുമാനിച്ചു.
കാര്‍ബോംബ് ആക്രമണമുള്‍പ്പെടെ തീവ്രവാദി ആക്രമണം വര്‍ധിച്ചതിനാലാണിത്. ഈയടുത്ത ദിവസങ്ങളില്‍ യുഎന്‍ ഓഫീസിലും റെഡ്ക്രോസ് ആസ്ഥാനത്തിനും നേരെ നടന്ന ആക്രമണങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ഏതാനും പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇറാഖില്‍ നിന്ന് അവശേഷിയ്ക്കുന്ന 15 യുഎന്‍ സ്റാഫ് അംഗങ്ങളേയും പിന്‍വലിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ പ്രഖ്യാപിച്ചിരുന്നു. അതേ സമയം യുഎന്‍ ഉദ്യോഗസ്ഥരെ പിന്‍വലിച്ചാല്‍ ഒട്ടേറെ ചെറിയ സഹായ ഏജന്‍സികളും ഇറാഖ് വിടുമെന്ന് യുഎസ് ഭയപ്പെടുന്നു.
അതേ സമയം യുഎന്‍ സ്റാഫുകളോട് ബാഗ്ദാദില്‍ നിന്ന് താല്ക്കാലികമായി തിരിച്ചുവരാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്ന് യുഎന്‍ വക്താവ് മേരി ഒകാബെ പറഞ്ഞു. ഇറാഖില്‍ നിന്ന് തങ്ങളുടെ 30 വിദേശസ്റാഫ് അംഗങ്ങളെ ഉടന്‍ പിന്‍വലിയ്ക്കുമെന്ന് റെഡ് ക്രോസ് പ്രഖ്യാപിച്ചു. അതേ സമയം ബാഗ്ദാദില്‍ നാമമാത്രമായി പ്രവര്‍ത്തനം തുടരുമെന്ന് റെഡ്ക്രോസ് പറഞ്ഞു.












Click it and Unblock the Notifications