വിദേശ ഇന്ത്യക്കാര്‍ ഇന്‍ഷ്വറന്‍സ്പദ്ധതി
കൊച്ചി: വിദേശഇന്ത്യക്കാര്‍ക്ക് വിവിധ ഇന്‍ഷ്വറന്‍സ്പദ്ധതികളുമായി സ്വകാര്യമേഖലയിലെ പ്രമുഖഇന്‍ഷ്വറന്‍സ് കമ്പനിയായ ഐഎന്‍ജി വൈശ്യ ലൈഫ് ഇന്‍ഷ്വറന്‍സ്.
വിദേശ ഇന്ത്യക്കാരുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് കൂടി പ്രയോജനം നല്കുന്ന തരത്തിലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതികളാണ് ഇവയെന്ന് പറയപ്പെടുന്നു. വിദേശത്തുള്ളവര്‍ക്ക്അതതു രാജ്യങ്ങളിലെ കറന്‍സി ഉപയോഗിച്ച് പോളിസി എടുക്കാം. വിദേശത്ത് പോളിസി എടുക്കുന്ന ഇന്ത്യക്കാര്‍ക്ക് നടപടിക്രമങ്ങളില്‍ സങ്കീര്‍ണ്ണതയുണ്ടാകില്ല.
ജോലി ചെയ്യുന്ന രാജ്യത്ത് തന്നെ മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കാനാകും. ഇന്ത്യയിലുള്ള ഒരാളെ പോളിസി ഉടമ നോമിനേറ്റ് ചെയ്താന്‍ മതിയാകും. ലോകത്തിലെ വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ഐഎന്‍ജി ഗ്രൂപ്പിന്റെയും ഐഎന്‍ജി വൈശ്യാബാങ്കിന്റെയും സംയുക്ത സംരംഭമാണ് ഐഎന്‍ജി വൈശ്യാ ലൈഫ് ഇന്‍ഷുറന്‍സ്.
കഴിഞ്ഞ ദിവസം കമ്പനിയുടെ കൊച്ചി ഓഫീസ് എംജി റോഡിലെ കെട്ടിടത്തില്‍ തുറന്നു.












Click it and Unblock the Notifications