കോണ്‍ഗ്രസ് പിളരില്ല: ആന്റണി
ദില്ലി: കേരളത്തില്‍ കോണ്‍ഗ്രസിനകത്ത് പിളര്‍പ്പുണ്ടാകില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
ദില്ലിയില്‍ സോണിയ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് ഒക്ടോബര്‍ 31 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് ആന്റണി ഇക്കാര്യം അറിയിച്ചത്.
നേരത്ത സോണിയാഗാന്ധിയും ആന്റണിയും തമ്മിലുള്ള കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടുനിന്നു. കേരളത്തിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചയെന്നറിയുന്നു.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടോ എന്ന് സോണിയ ഗാന്ധി ആന്റണിയോട് ചോദിച്ചതായി അറിയുന്നു. സിപിഎം അധികാരത്തില്‍ വരാതിരിക്കാന്‍ അവസാനനിമിഷം വരെ നടപടിയെടുക്കുമെന്നും ആന്റണി വാര്‍ത്താലേഖകരോട് പറഞ്ഞു.












Click it and Unblock the Notifications