സ്പിക്കറെ എതിര്‍ക്കുന്നതിന് ഭൂരിപക്ഷം ഉണ്ടോ? ആര്യാടന്‍
തിരുവനന്തപുരം: പ്രതിപക്ഷത്തിന് ധൈര്യമുണ്ടെങ്കില്‍ സ്പീക്കര്‍ക്കെതിരെ ഭൂരിപക്ഷം അംഗങ്ങള്‍ ഒപ്പിട്ട പ്രമേയവുമായി ഗവര്‍ണറെ കാണട്ടെ എന്ന് എ വിഭാഗം എം എല്‍ എ ആയ ആര്യാടന്‍ മുഹമ്മദ്.
സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം പ്രമേയം കൊണ്ടുവരുന്നതിനെ അപലപിച്ചുകൊണ്ടാണ് ആര്യാടന്‍ ഈ ആവശ്യം ഉന്നയിച്ചത്.
സ്പീക്കര്‍ക്കെതിരെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ നേടാന്‍ കഴിയാതെ സഭ വിളിച്ച് കൂട്ടാന്‍ ആവശ്യപ്പെടുന്നതില്‍ കഴമ്പില്ല. സഭ നടക്കാത്ത സമയത്ത് നല്‍കിയ സ്പീക്കര്‍ക്കെതിരെയുള്ള പ്രമേയം ആധാരമാക്കി സഭ വിളിച്ച് കൂട്ടാന്‍ സര്‍ക്കാരിന് ഭരണഘടനാ പരമായി ബാദ്ധ്യതയില്ല. സഭ പിരിഞ്ഞ ശേഷം നല്‍കുന്ന പ്രമേയത്തിന് ഭരണഘടനാ പരമായി സാധുതയും ഇല്ല.
ആന്റണി സര്‍ക്കാരിനെ വീഴ്തി പകരം സര്‍ക്കാരിനെ പ്രതിഷ്ടിയ്ക്കാമെന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു.
സിപിഎമ്മിനെ പിളര്‍ത്താനാണ് കരുണാകരന്റെ നീക്കമെന്നും കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുപോകുന്ന പ്രശ്നമില്ലെന്നും ആര്യാടന്‍ പറഞ്ഞു.












Click it and Unblock the Notifications