Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദിരയുടെ 19ാം ചരമവാര്‍ഷികം ആചരിച്ചു

തിരുവനന്തപുരം: ഇന്ദിരാഗാന്ധിയുടെ 19ാം ചരമവാര്‍ഷികം കേരളത്തില്‍ വിവിധ പരിപാടികളോടെ കോണ്‍ഗ്രസുകാര്‍ ആചരിച്ചു.

കെപിസിസി ആസ്ഥാനത്ത് നടന്ന ഇന്ദിര ചരമവാര്‍ഷികാചരണ ചടങ്ങില്‍ കെ. കരുണാകരന്‍, കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

എറണാകുളം ജില്ലയില്‍ നടന്ന ചടങ്ങ് മന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.ധനപാലന്‍, ഡൊമിനിക് പ്രസന്റേഷന്‍ കെ. ബാബുഎന്നിവര്‍ പങ്കെടുത്തു.

ഇന്ദിരയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരളത്തില്‍ ദേശീയ പുനരര്‍പ്പണ ദിനം കൊണ്ടാടി. മന്ത്രി ജി. കാര്‍ത്തികേയന്‍ ദേശീയോദ്ഗ്രഥനപ്രതിജ്ഞയെടുത്തു. ദേശീയ പുനരര്‍പ്പണദിനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ 10.15മുതല്‍ രണ്ട്മിനിറ്റ് നേരം എല്ലാവരും മൗനപ്രതിജ്ഞയെടുത്തു.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാലയങ്ങളില്‍ ദേശഭക്തിഗാനാലാപനം നടന്നു.

കോഴിക്കോട് രാവിലെ കടപ്പുറത്ത് രാവിലെ പുഷ്പാര്‍ച്ചനയോടെയാണ് കോണ്‍ഗ്രസുകാര്‍ ഇന്ദിരാ ചരമവാര്‍ഷികദിനം ആചരിച്ചത്.. ആരോഗ്യമന്ത്രി പി. ശങ്കരന്‍, ഡിസിസി പ്രസിഡന്റ് വീരാന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+