കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരിലും മാഹിയിലും ഒക്ടോബര്‍ 31 വെള്ളിയാഴ്ച ഹര്‍ത്താല്‍ നടക്കും. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ വീണ്ടും തീവയ്പ് നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണിത്.
അക്കരെ കൊട്ടിയൂര്‍ മഹാക്ഷേത്രത്തിലെ കിഴക്കേ നടയിലെ മലോം ദൈവസ്ഥാനവും കുറിച്യ പ്രമുഖനായ ഒറ്റപ്പിലാന്റെ സങ്കേതവുമായ യാഗശാലയുമാണ് ഒക്ടോബര്‍ 30 വ്യാഴാഴ്ച അക്രമികള്‍ കത്തിച്ചത്.
ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മന്ദംചേരിയിലെ ശ്രീനാരായണഗുരു മന്ദിരത്തിന്റെ പൂട്ടു പൊളിച്ച് ഓട്ടുവിളക്ക് കവര്‍ന്നു. ഗുരുപ്രതിമയുടെ അംഗവസ്ത്രം കാണാതായി. അക്രമികളെക്കുറിച്ചു സൂചനയൊന്നും ലഭിച്ചില്ല. തലശേരി, മാനന്തവാടി ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
കലശമണ്ഡപത്തില്‍ ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പേരാവൂര്‍, കണിച്ചാര്‍, കൊട്ടിയൂര്‍ മേഖലകളില്‍ ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഈ അക്രമസംഭവങ്ങളെപ്പറ്റി വിശദ അന്വേഷണം ആരംഭിച്ചതായി മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.












Click it and Unblock the Notifications