പരാതി തേടി പൊലീസ് ഇനി വീട്ടില്‍
തിരുവനന്തപുരം: ഇനി പരാതിയുണ്ടെങ്കില്‍ പൊലീസ് സ്റേഷനില്‍ പോയി പറയേണ്ട. പകരം നിങ്ങളുടെ പരാതി കേള്‍ക്കാന്‍ പൊലീസ് വീട്ടിലെത്തും.
ഇതിനായി സംസ്ഥാനത്ത് 2000 പേരടങ്ങുന്ന പ്രത്യേക പൊലീസ് സേന രൂപീകരിയ്ക്കുന്നു. ഇത് സംബന്ധിച്ച് ശുപാര്‍ശ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിയ്ക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ഡിജിപി പി.കെ. ഹോര്‍മിസ് തരകന്‍.
പൊലീസില്‍ നിന്ന് വിരമിച്ചവരെ ഉള്‍പ്പെടുത്തിയാണ് സ്പെഷ്യല്‍ പൊലീസ് സെല്‍ രൂപീകരിക്കുക. സ്പെഷ്യല്‍ പൊലീസ് സെല്ലിലെ ഓരോ അംഗത്തിനും ഒരു വില്ലേജിന്റെ ചുമതല നല്കും. ആ വില്ലേജിലെ ഓരോ വീടും മാസത്തിലൊരിയ്ക്കല്‍ സന്ദര്‍ശിച്ച് ആ വീട്ടുകാരുടെ പരാതി കേള്‍ക്കുകയും പ്രദേശത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും വേണം.












Click it and Unblock the Notifications