സംഗീതജ്ഞന്‍ ശെമ്മാങ്കുടി അന്തരിച്ചു
ചെന്നൈ: പ്രമുഖ സംഗീതജ്ഞനായ ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ (96) അന്തരിച്ചു.
ഒക്ടോബര്‍ 31 വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ ലോയ്ഡ്സ് റോഡിലെ വീട്ടിലായിരുന്നു അന്ത്യം. സംഗീതരംഗത്തെ ഭീഷ്മപിതാമഹനായാണ് ഇദ്ദേഹം അറിയപ്പെട്ടത്.
1908 ജൂലായ് 25ന് തിരുവാരൂരിലെ തിരുക്കൊടികവല്‍ ഗ്രാമത്തില്‍ ജനിച്ചു.
മഹാരാജപുരം വിശ്വാനാഥാഅയ്യരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. ഗോട്ടുവാദ്യം സഖരാമ റാവുവില്‍ നിന്നും സംഗീതം അഭ്യസിച്ചു. 1939ല്‍ തിരുവനന്തപുരം മഹാരാജാവിന്റെ ക്ഷണപ്രകാരം തിരുവനന്തപുരത്തെത്തിയ അദ്ദേഹം 1941ല്‍ സ്വാതി തിരുനാള്‍ സംഗീത സ്കൂളില്‍ പ്രിന്‍സിപ്പലായി. ഇദ്ദേഹം സ്വാതിതിരുനാളിന്റെ ഒട്ടേറെ കൃതികള്‍ക്ക് സംഗീതം നല്കി.
1948ല്‍ സംഗീതകലാനിധി അവാര്‍ഡ് നേടി. പത്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു.












Click it and Unblock the Notifications