ഉമ്മന്‍ചാണ്ടിയ്ക്ക് അറുപത്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്‍വീനറുമായ ഉമ്മന്‍ചാണ്ടിയ്ക്ക് ഒക്ടോബര്‍ 31 വെള്ളിയാഴ്ച അറുപത് തികഞ്ഞു.
പക്ഷെ 60ാംപിറന്നാളിന് പ്രത്യേകിച്ച് ആഘോഷപരിപാടികള്‍ ഉണ്ടായില്ല. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കില്‍പ്പെട്ട് യുഡിഎഫ് തന്നെ ആടിയുലയുന്നഘട്ടത്തില്‍ അദ്ദേഹം അതീവ തിരക്കിലാണ്.
ഒക്ടോബര്‍ 31 വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള വീട്ടിലേക്ക് ആശംസകളുമായി സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ജീവിതത്തില്‍ നാനാതുറയിലുള്ളവരുടെയും പ്രവാഹമായിരുന്നു. കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയ്ക്കെതിരെ മത്സരിച്ച ചെറിയാന്‍ ഫിലിപ്പ് രാവിലെ അദ്ദേഹത്തെ കണ്ട് ആശംസകള്‍ നേര്‍ന്നു.
മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി, മന്ത്രി ജി. കാര്‍ത്തികേയന്‍, തമ്പാനൂര്‍ രവി എന്നിവരും ആശംസ നേരാന്‍ എത്തി. വീട്ടില്‍ ഭാര്യയ്ക്കും മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മധുരം പങ്കിട്ട ശേഷം അദ്ദേഹം കോട്ടയത്തേക്ക് പോയി.












Click it and Unblock the Notifications