ഗവര്‍ണ്ണര്‍ പറഞ്ഞാല്‍ സഭ വിളിയ്ക്കും: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പ്രതിപക്ഷം സഭ വിളിച്ചുകൂട്ടേണ്ട കാര്യം ഗവര്‍ണ്ണറെ ബോധ്യപ്പെടുത്തട്ടെയെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.
ഒക്ടോബര്‍ 31 വെള്ളിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ആരെങ്കിലും പറഞ്ഞാല്‍ നിയമസഭ വിളിയ്ക്കാന്‍ കഴിയില്ല. അങ്ങിനെ ആവശ്യപ്പെടുന്നവര്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് അവര്‍ തെളിയിക്കണം. അക്കാര്യം അവര്‍ ഗവര്‍ണ്ണറെ ബോധ്യപ്പെടുത്തട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഗവര്‍ണ്ണര്‍ പറഞ്ഞാല്‍ നിയമസഭ ചേരും. പക്ഷെ സര്‍ക്കാരിന് ഇപ്പോള്‍ പ്രതിസന്ധിയില്ല എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പക്ഷെ കരുണാകരനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. കരുണാകരന്‍ സീനിയര്‍ നേതാവാണ്. ഞാന്‍ അദ്ദേഹത്തോട് പ്രതികരിക്കാന്‍ ആളല്ല. പക്ഷെ ഈ സര്‍ക്കാരിന് പ്രതിസന്ധിയില്ല. - ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications