സര്‍ക്കാരിനെതിരെ സമരത്തിന് ബി ജെ പി
കോഴിക്കോട്: ഐക്യമുന്നണി സര്‍ക്കാരിനെതിരെയും പ്രതിപക്ഷമായ സി പി എം ന് എതിരേയും ബി ജെ പി ശക്തമായ സമരം തുടങ്ങും. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണത്തില്‍ കാര്യമായ മാറ്റങ്ങള്‍ അതിവേഗം കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ഈ സമരം. ഇപ്പോഴുള്ള ഭരണത്തിനെതിരെ സമരം നടത്തേണ്ട അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നാണ് ബി ജെ പി യുടെ കേന്ദ്ര നേതൃത്ത്വം കരുതുന്നത്. ഭാരതീയ യുവമോര്‍ച്ചാ സംസ്ഥാന കമ്മറ്റി യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വികസന പ്രശ്നങ്ങളെ അവഗണിച്ച് ഇരു മുന്നണികളും സാമുദായിക പ്രീണനം നടത്തുകയാണ്. കോണ്‍ഗ്രസില്‍ പടല പിണക്കങ്ങള്‍ അല്ലാതെ ഒന്നും നടക്കുന്നില്ല. ഇരുമുന്നണികളുടേയും പാളിച്ചകളെക്കുറിച്ച് വോട്ടര്‍മാരെ ബോധവാന്മാരാക്കുകയാണ് ബി ജെ പി ചെയ്യേണ്ടത്. ശ്രീധരന്‍ പിള്ള പറഞ്ഞു.












Click it and Unblock the Notifications