Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയ്ക്ക് ഭൂരിപക്ഷമില്ലെന്ന് കരുണാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്ക് ഭൂരിപക്ഷമില്ലെന്ന് സഭ വിളിച്ചാല്‍ തെളിയിയ്ക്കാമെന്ന് കെ. കരുണാകരന്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഐ വിഭാഗം സംഘടിപ്പിച്ച റാലി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരെയും താന്‍ വഴിയാധാരമാക്കില്ല. മുങ്ങിയാല്‍ ഒരുമിച്ച് മുങ്ങും. എന്നാല്‍ മുങ്ങുന്നതിന് പകരം നാം ഉയരുകയാണ്. - കരുണാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പറയുന്നത് ഈ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നാണ്. ഭൂരിപക്ഷമുണ്ടെങ്കില്‍ എന്തിനാണ് സഭ വിളിച്ചുചേര്‍ക്കാന്‍ ഇത്ര മടി?1949ലാണ് ഞാന്‍ ആദ്യം സെക്രട്ടേറിയറ്റില്‍ എത്തുന്നത്. ഇന്നോളം ഇത്രയും ചലനമറ്റ ഒരു സെക്രട്ടേറിയറ്റ് ഉണ്ടായിട്ടില്ല. - കരുണാകരന്‍ പറഞ്ഞു.

ആഴ്ചയില്‍ നാലുവട്ടം ദില്ലിയില്‍ പോയി കുമ്പസാരിച്ചതുകൊണ്ട് കാര്യമില്ല. തനിക്കെതിരെ എന്ന മട്ടില്‍ ചിലര്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിയ്ക്കുന്നുണ്ട്. വൈകാതെ അവര്‍ ജനവിരുദ്ധമുന്നണിയാകും. - കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+