ബദല്‍ സര്‍ക്കാരില്‍ ലീഗ് വേണ്ട : ആര്‍എസ്പി
തിരുവനന്തപുരം: മുസ്ലിം ലീഗ് ഉള്‍പ്പെട്ട ബദല്‍ സര്‍ക്കാരിനെ പിന്താങ്ങില്ലെന്ന് ആര്‍എസ്പി.
നവമ്പര്‍ ഒന്ന് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്‍ അറിയിച്ചതാണ് ഇക്കാര്യം. ലീഗിനെ വര്‍ഗ്ഗീയ കക്ഷിയായാണ് തങ്ങള്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി എങ്ങിനെയാണ് ആര്‍എസ്എസ്, വിഎച്ച്പി എന്നീ വര്‍ഗ്ഗീയകക്ഷികളെ വളര്‍ത്തുന്നതെന്ന് നമ്മള്‍ക്കറിയാം. അതുപോലെ മുസ്ലിംലീഗില്‍ നിന്നാണ് പിഡിപിയും എന്‍ഡിഎഫും വളര്‍ന്നുവരുന്നത്. അവര്‍ക്ക് ലീഗില്‍ നിന്ന് സംരക്ഷണം ലഭിയ്ക്കുന്നുണ്ടെന്ന കാര്യം ഇതിനകം വ്യക്തമായതുമാണ്. ഇക്കാരണത്താലാണ് ലീഗിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബദല്‍ സര്‍ക്കാര്‍ വേണ്ടെന്ന് ആര്‍എസ്പി തീരുമാനിയ്ക്കുന്നത്. - ചന്ദ്രചൂഡന്‍ പറഞ്ഞു.












Click it and Unblock the Notifications