കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബദല്‍ മന്ത്രിസഭയെ പിന്തുണയ്ക്കും: എസ്എന്‍ഡിപി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ആന്റണി സര്‍ക്കാരിന് പകരം വരുന്ന ബദല്‍ മന്ത്രിസഭയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി നേതാക്കള്‍.

പിന്നോക്കക്കാരോട് ആഭിമുഖ്യമുള്ളതായിരിക്കണം ഈ സര്‍ക്കാര്‍ എന്നും എസ്എന്‍ഡിപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും യോഗം പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗറും വെവേറെ നവമ്പര്‍ ഒന്നിന് നടത്തിയ വാര്‍ത്താസമ്മേളനങ്ങളിലാണ് ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്.

യുഡിഎഫിനകത്ത് രൂപപ്പെട്ട അനിശ്ചിതാവസ്ഥ അവരുടെ അകത്തെ കാര്യമാണ്. പക്ഷെ ഇടത്-വലത് സമവാക്യങ്ങള്‍ മാറി പുതിയൊരു ജനകീയ ബദലിന് സാധ്യത തെളിയുന്നുണ്ടെന്ന് വിദ്യാസാഗര്‍ പറഞ്ഞു.

തിരുവല്ലയില്‍ എന്തുചെയ്യണമെന്ന കാര്യം എസ്എന്‍ഡിപി പിന്നീട് തീരുമാനിയ്ക്കുമെന്നും മിക്കവാറും മനസാക്ഷി വോട്ടിനായിരിക്കും ശ്രമിയ്ക്കുകയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X